മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി,  ബാലിക ജീവനൊടുക്കി 

തിരുനെല്‍വേലി-  സ്‌കൂളില്‍ പോകാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചു നടന്നതില്‍ ക്ഷുഭിതരായ മാതാപിതാക്കള്‍ ഫോണ്‍  പിടിച്ചുവാങ്ങിയതിന്റെ പേരില്‍ പത്താംക്ലാസുകാരി തൂങ്ങിമരിച്ചു. നാഗര്‍കോവിലിനടുത്ത ആരുവാമൊഴി സ്വദേശി പരേതനായ മുത്തുകൃഷ്ണന്‍  തങ്കം ദമ്പതികളുടെ മൂത്തമകള്‍ രമ്യയാണ് ജീവനൊടുക്കിയത്.
മുത്തുകൃഷ്ണന്‍ നേരത്തേ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മാതാവ് തങ്കം കൂലിപ്പണി ചെയ്താണ് മക്കളെ പഠിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ രമ്യ കരഞ്ഞുകൊണ്ട് മുറിയില്‍ കയറി വാതില്‍ അടച്ചു. ഏറെനേരമായിട്ടും  കു'ിയെ കാണാത്തതിനാല്‍ വാതില്‍ പൊളിച്ചു അകത്തുകടന്നപ്പോഴാണ് രമ്യ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.

Latest News