നബിദിന റാലയില്‍ തലയറുക്കുമെന്ന് മുദ്രാവാക്യം; രണ്ടു പേര്‍ അറസ്റ്റില്‍

മുംബൈ- മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ ഞായറാഴ്ച നടന്ന നബിദിന ഘോഷയാത്രയ്ക്കിടെ തലയറുക്കുമെന്ന മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് ഏഴ് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
ഘോഷയാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പ്രതികള്‍ പ്രവാചക നിന്ദ നടത്തിയാല്‍ തലയറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന 'സര്‍ തന്‍ സേ ജുദാ' മുദ്രാവാക്യം ഉയര്‍ത്തിയതായി പോലീസ് പറഞ്ഞു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ്  പൊതു ദ്രോഹത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിനും കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ബോംബെ പോലീസ് നിയമത്തിലെയും നിരവധി വകുപ്പുകള്‍ പ്രകാരം അമരാവതി പോലീസ് കേസെടുത്തത്.
അടുത്തിടെ, പ്രവാചകനെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി അംഗം നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് ജില്ലയില്‍ ഒരു രസതന്ത്രജ്ഞനെ കഴുത്തറുത്ത് കൊന്നിരുന്നു.

25ഉം 35ഉം വയസ്സുള്ളവരാണ് അറസ്റ്റിലായ പ്രതികള്‍.

 

Latest News