മല്ലപ്പള്ളി-ഏഴു വയസുകാരിക്ക് നേരേ ലൈംഗിക അതിക്രമം കാണിച്ച ഓട്ടോ െ്രെഡവര്‍ അറസ്റ്റില്‍. കല്ലൂപ്പാറ കുടമാന്‍കുളം മുടിമല പരിദാംകേരില്‍ അനിയന്‍ എന്ന് വിളിക്കുന്ന സാമൂവല്‍ (66) ആണ് പോക്‌സോ കേസില്‍ കീഴ് വായ്പ്പൂര് പോലീസ് അറസ്റ്റു ചെയ്തത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ പ്രതി കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചതായി കുട്ടിയുടെ മാതാവ് കീഴ്‌വായ്പ്പൂര് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പോലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം, എസ്.ഐ ആദര്‍ശ്, എ.എസ്.ഐ അജു കെ.അലി,എസ്.സി.പി.ഒ അന്‍സിം,സി.പി.ഓമാരായ ജെയ്‌സണ്‍,വിജീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.






