വിനോദ വിജ്ഞാന വിരുന്നുമായി 'ജൽസ'

ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെഎംസിസി ഫാമിലി മീറ്റ് ജൽസ എംസി നാസർ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- മനുഷ്യ ജീവിതത്തിൽ പ്രതിസന്ധികൾ സ്വാഭാവികമാണെന്നും ഏത് പ്രതിസന്ധിയിലും മത വിശ്വാസികൾ നിരാശപ്പെടരുതെന്നും ഡോ. ഇസ്മായിൽ മരിതേരി അഭിപ്രായപ്പെട്ടു. ആത്മവിശ്വാസത്തോടെ ജീവിക്കുന്നവർക്ക് പരീക്ഷണങ്ങൾ വിജയത്തിലേക്കുള്ള പടവുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി ഫാമിലി മീറ്റ് 'ജൽസ'യിൽ പ്രതീക്ഷയോടെ മുന്നോട്ട് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രസിഡന്റ് എക്‌സൽ ജമാൽ അധ്യക്ഷത വഹിച്ചു. ഉംറ നിർവഹിക്കാനെത്തിയ വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.സി നാസർ ഉദ്ഘാടനം ചെയ്തു. സി.കെ ഷാക്കിർ, നിസാം മമ്പാട്, ഇസ്മായിൽ മുണ്ടക്കുളം, നാസർ ഒളവട്ടൂർ, നൗഷാദ് വാഴയൂർ, അബ്ദുറഹിമാൻ അയക്കോടൻ, എം.കെ ശിബിലി, കെ.എം  ശുക്കൂർ, കെ.വി മുഹമ്മദ്കുട്ടി, അഡ്വ.അഷ്‌റഫ് ആക്കോട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശറഫു വാഴക്കാട് സ്വാഗതവും ട്രഷറർ സിറാജ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു. റഷീദ് വാഴക്കാട്, കരീം വെട്ടത്തൂർ, മുസ്തഫ കമാൽ, റഫീഖ് മാണിയോട്, മനാഫ് മുണ്ടുമുഴി, അറഫാത്ത് മപ്രം, നിയാസ് ചൂരപ്പട്ട, ഹാരിസ് വാലില്ലാപുഴ,  അബു ആക്കോട്, സി.സി നവാസ്, ഷൗക്കത്ത് കോലോത്തുംകടവ്  നേതൃത്വം നൽകി. ജിദ്ദ ഫലസ്തീൻ റോഡിലെ ജൂറി വില്ലയിൽ നടന്ന 'ജൽസ' വാഴക്കാട്ടുകാരുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന വിനോദ വിജ്ഞാന കായിക പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ഫുട്‌ബോൾ മൽസരത്തിൽ ടീം മുണ്ടുമുഴി വിജയികളായി. വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ: മൈലാഞ്ചി: തസ്‌നി, ഫിയൂസ. ബലൂൺ പൊട്ടിക്കൽ: ഖദീജ ഷഫ്‌ന, ആശിഫ ശിബിലി.
ഷൂട്ടൗട്ട്: ശഹീന ഷൗക്കത്,  അനീസ മിദ്‌ലാജ്. വടംവലി: റജുല അൻവർ ടീം, നൗഷിദ മൻസൂർ ടീം. ചിത്രരചനയിൽ മിൻഹാജിന് ഒന്നും ശാദിന് രണ്ടും ഫാതിമ റുസ്‌നക്ക് മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. കളറിംഗ്: സി.കെ അമീൻ മുഹമ്മദ്, ശാദിൻ, എം.സി മർവിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ഷൂട്ടൗട്ട് എം.സി മെഹ്ബിൻ ഒന്നാം സ്ഥാനം നേടി.സി.കെ അൻവർ, സിദ്ദിഖ് ഒളവട്ടൂർ, സാലിഹ് കാവാട്ട്, നാസർ മുണ്ടുമുഴി, കോയ വാഴയിൽ, ലത്തീഫ് ചെറുവായൂർ, ഉസ്മാൻ മപ്രം, നാസർ കൊടിയമ്മൽ, ഷക്കീൽ വെട്ടത്തൂർ, എംകെ ഇബ്രാഹിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

 

Latest News