മാറിടം മുറിച്ചുമാറ്റി, രക്തം വീട്ടില്‍ തളിച്ചു, പിന്നെ കഴുത്തില്‍ കത്തി കയറ്റി

പത്തനംതിട്ട- ഇലന്തൂരിലെ നരബലിയില്‍ അതിക്രൂരമായാണ് പ്രതികള്‍ രണ്ടു സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍. പണം മാത്രമായിരുന്നില്ല  പ്രേരണ. കൂട്ടിക്കൊണ്ടു പോയ അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതായും പോലീസ് പറയുന്നു.
കൊല്ലപ്പെട്ട പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മത്തിന് പത്തു ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടില്‍ എത്തിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വീട്ടില്‍ തളിച്ച ശേഷം  കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

 

 

Latest News