റിയാദില്‍ മലയാളിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ കണ്ടെത്താന്‍ വീഡിയോ

റിയാദ്- റിയാദിലെ ബത്ഹയില്‍ നിര്‍ത്തിയിട്ട വാനില്‍നിന്ന് മലയാളിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെ തേടി വീഡിയോ പ്രചരിക്കുന്നു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ്  ഡ്രൈവര്‍ സമീപത്തെ കടയിലേക്ക് പോയപ്പോള്‍ വാനിനകത്തുണ്ടായിരുന്ന ലാപ്‌ടോപ്പുമായി
കള്ളന്‍ കടന്നു കളഞ്ഞത്.
ബത്ഹയിലെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപമാണ് വാന്‍ നിര്‍ത്തിയിരുന്നതെന്നും മൂന്ന് മിനിറ്റനകം തിരിച്ചെത്തിയപ്പോഴേക്കും ലാപ്‌ടോപ്പ് നഷ്്ടമായിരുന്നുവെന്നും മലപ്പുറം കരുവാരകുണ്ട് സ്വദേശി പറഞ്ഞു. കള്ളനെ കണ്ട് തിരിച്ചറിയുന്നവര്‍ 0570211347 ല്‍ അറിയിക്കണമെന്നാണ് അഭ്യര്‍ഥന.

 

Latest News