യുവതിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് മയക്കി ബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- യുവതിയെ ഹോട്ടലില്‍ എത്തിച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
വടക്കു പടിഞ്ഞാറന്‍ ദല്‍ഹിയിലെ ആദര്‍ശ് നഗറിലെ ഹോട്ടല്‍ മുറിയിലാണ് 32 കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തതെന്ന് പോലിസ് പറഞ്ഞു.
രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശികളായ അജയ് (39), താരാ ചന്ദ് (34), നരേഷ് (38) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച തന്റെ പരിചയക്കാരനായ അജയ് എന്നയാളാണ് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതെന്ന് യുവതി പോലിസിനോട് പറഞ്ഞു. അവിടെ അയാളുടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവര്‍ നല്‍കിയ പാനീയം കുടിച്ചതോടെ ബോധം നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍  ഉഷാ രംഗ്‌നാനി പറഞ്ഞു.

 

Latest News