കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സി ബസിടിച്ച്  ഒരാള്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്കേറ്റു 

കോഴിക്കോട്- കെ എസ് ആര്‍ ടി സി ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോടിന് സമീപം അരീക്കാട് ആണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ബസ്  ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെയാണ് കെ എസ് ആര്‍ ടി സി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഷെഫീഖ് റോഡില്‍ തെറിച്ചുവീണു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

Latest News