വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ വാഹനമിടിച്ചു മരിച്ചു

തിരുവനന്തപുരം- പോത്തന്‍കോട് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ വാഹനമിടിച്ചു മരിച്ചു. വേങ്ങോട് സ്വദേശി അബ്ദുള്‍ റഹിം, ഫസ്‌ന ദമ്പതിമാരുടെ മകന്‍ ഒന്നര വയസ്സുള്ള റയ്യാന്‍ ആണ് മരിച്ചത്.

വൈകുന്നേരം ആറുമണിയോടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ആയിരുന്നു അപകടം. വീട്ടുകാര്‍ നോക്കിയപ്പോള്‍ വീട്ടിനു മുന്നിലെ റോഡില്‍ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയെയാണ് കണ്ടത്.

ഉടന്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പോത്തന്‍കോട് പോലീസ് കേസെടുത്തു.വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ വാഹനമിടിച്ചു മരിച്ചു

 

Latest News