Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാരദൻ ഗൂഗിളിനെ പോലെ; ബിപ്ലബിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രിയും

അഹമദാബാദ് -പുരാണങ്ങളേയും സാങ്കേതിക മുന്നേറ്റങ്ങളേയും താരതമ്യപ്പെടുത്തി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പ്രസ്താവനയുടെ ചൂടാറും മുമ്പ് സമാന വാദവുമായി ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്ത്. ഐതിഹ്യത്തിലെ നാരദ മുനിക്ക് ഗൂഗിളിനെ പോലെ ലോകത്തെ കുറിച്ച് എല്ലാം അറിയുമായിരുന്നുവെന്ന പ്രസ്താവനയുമായാണ് രൂപാണി രംഗത്തെത്തിയിരിക്കുന്നത്. നാരദ ജയന്തിയോടനുബന്ധിച്ച് ആർ എസ് എസിന്റെ കീഴിലുള്ള സംഘപരിവാര സംഘടനയായ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച പരിപാടിയിലാണ് രൂപാണി ഇങ്ങനെ പറഞ്ഞത്.

'ലോകത്തെകുറിച്ചുള്ള എല്ലാ വിവരങ്ങളും കൈവശമുള്ള ജഞാനിയായിരുന്നു നാരദൻ. മാനവരാശിയുടെ ഗുണത്തിനു വേണ്ടി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ധർമം.ഗൂഗിളും നാരദനെ പോലെ ഒരു വിവര സ്രോതസ്സാണ്. ലോകത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നതിനു കുറിച്ച് എല്ലാം അറിയുന്നവനായിരുന്നു നാരദൻ,' രൂപാണി പറഞ്ഞു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറഞ്ഞു നിൽക്കുന്നതിനിടെ വീണു കിട്ടിയ മറ്റൊരു ബിജെപി മുഖ്യമന്ത്രിയുടെ പ്രസ്താവനയും സാമൂഹിക മാധ്യമങ്ങൾ ചിരിയുണർത്തിയിരിക്കുകയാണ്.
 

Latest News