ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

അയര്‍ക്കുന്നം-കോട്ടയം അയര്‍ക്കുന്നത്ത്  ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നതായും കുടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. സുനില്‍ മരപ്പണിക്കാരനും ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് സംഭവം ആദ്യം കാണുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
മകനെത്തുമ്പോള്‍ മഞ്ജുളയ്ക്ക് അനക്കമുണ്ടായിരുന്നതായി പറയുന്നു. ഇവരുടെ കഴുത്തില്‍ സംശയകരമായ പാടുകള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മഞ്ജുളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്  സംശയിക്കുന്നു. മകള്‍: അക്ഷര സുനില്‍ (ബ്യൂട്ടീഷ്യന്‍), മകന്‍: ദേവാനന്ദ് സുനില്‍ (എന്‍ജിനിയറിങ് വിദ്യാര്‍ഥി).

 

Latest News