Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിര്‍ബന്ധമാക്കണം; അമിത് ഷാ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നതുള്‍പ്പെടെ 112 ശുപാര്‍ശകളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാര്‍ലമെന്ററികാര്യസമിതി.
കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, മന്ത്രാലയങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും  ആശയവിനിമയവും നടപടിക്രമങ്ങളുമടക്കം പൂര്‍ണമായും ഹിന്ദിയിലാക്കണമെന്നാണ് നിര്‍ദേശം.  റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി.
കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിനുപകരം ഹിന്ദി നിര്‍ബന്ധമാക്കണം. ചോദ്യപേപ്പര്‍ ഹിന്ദിയിലാകണം. നിയമനത്തില്‍ ഹിന്ദി പ്രവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം.
ഓഫീസുകളില്‍ അത്യാവശ്യത്തിനുമാത്രം ഇംഗ്ലീഷ് ഉപയോഗിക്കണം. കാലക്രമേണ ഇതും ഹിന്ദിയിലേക്ക് മാറ്റണം.
എഴുത്തുകള്‍, ഫാക്‌സ്, ഇമെയില്‍, ക്ഷണക്കത്തുകള്‍ എന്നിവ ഹിന്ദിയിലാകണം
ഹിന്ദിഭാഷാ പ്രാവീണ്യത്തോടെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അനുകൂല്യങ്ങള്‍ അനുവദിക്കണം.
ഹിന്ദിയില്‍ നടപടിക്രമങ്ങള്‍ നടത്താത്ത ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകണം തേടണം. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇക്കാര്യം ജീവനക്കാരുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.
കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ, സാങ്കേതികഇതര കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഹിന്ദിപഠനം നിര്‍ബന്ധമാക്കണം. ആശയവിനിമയവും ഹിന്ദിയിലായിരിക്കണം. ഇംഗ്ലീഷ് ഓപ്ഷണലായി തുടരും.
ഹിന്ദി സംസാരഭാഷയായുള്ള സംസ്ഥാനങ്ങളിലെ ഹൈക്കോടതി, കീഴ്‌ക്കോടതി നടപടികള്‍ ഹിന്ദിയിലാകണം. സര്‍ക്കാര്‍ പരസ്യങ്ങളുടെ 50 ശതമാനത്തിലധികവും ഹിന്ദിയില്‍ പ്രസിദ്ധീകരിക്കണം. ബാക്കി പ്രാദേശിക ഭാഷകളിലാകണം. പത്രങ്ങളില്‍ ഹിന്ദി പരസ്യങ്ങള്‍ ഒന്നാം പേജില്‍ വലുതായും ഇംഗീഷ് പരസ്യങ്ങള്‍ ചെറുതായി ഉള്‍പ്പേജുകളിലും നല്‍കിയാല്‍ മതി. വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഹിന്ദിയിലാകണം നടപടിക്രമങ്ങള്‍. ഐക്യരാഷ്ട്രസഭയില്‍ ഹിന്ദിയും ഔദ്യോഗിക ഭാഷയാക്കണം- തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

 

Latest News