നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം- ഇരുപതോളം സിനിമകളിലും സീരിയലുകളിലും വേഷമിട്ട നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ കെ.എസ്. ഗോപാലകൃഷ്ണന്റെ 'െ്രെകംബ്രാഞ്ച്' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്.  നാഗം, മിമിക്‌സ് പരേഡ്, കുഞ്ഞിക്കുരുവി, ചെങ്കോല്‍, ദേവാസുരം, കമ്പോളം, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി തുടങ്ങിയവയാണ്  പ്രധാന സിനിമകള്‍.
ചലച്ചിത്ര ലോകത്തെ നിരവധിപ്പേര്‍ ശശികുമാറിന് അന്ത്യാഞ്ജലി രേഖപ്പെടുത്തി.

 

Latest News