നബിദിനാഘോഷത്തിനിടെ പന്തല്‍ തകര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍-കണ്ണൂരില്‍ നബിദിനാഘോഷത്തിനിടെ പന്തല്‍ തകര്‍ന്ന് വീണ് അപകടം. വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. ചാല ടൗണിനു സമീപമുള്ള പൊതുവാച്ചേരി തന്നട യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന നബിദിനാഘോഷ പരിപാടിക്കിടെയാണ് പന്തല്‍ തകര്‍ന്ന് വീണത് .അപകടത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. മെറ്റല്‍ഷീറ്റ് കൊണ്ടുള്ള പന്തലിന്റെ പിന്‍ഭാഗമാണ് തകര്‍ന്നത്. കസേരയില്‍ നിന്ന് വീണാണ് സ്ത്രീക്ക് പരിക്ക് പറ്റിയത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ ഉച്ചയോടെയാണ്  അപകടം. പരിക്കേറ്റവരെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News