സൗദിയില്‍ ട്രെയിലറുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

അല്‍ബാഹ - കിംഗ് ഫഹദ് ചുരംറോഡില്‍ രണ്ടു ട്രെയിലറുകള്‍ കൂട്ടിയിടിച്ച് കത്തി ഒരു ഡ്രൈവര്‍ വെന്തുമരിക്കുകയും രണ്ടാമത്തെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിലറുകളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് തീയണച്ചത്. കിംഗ് ഫഹദ് ചുരംറോഡില്‍ അല്‍മഖ്‌വാ ദിശയില്‍ ഇന്നലെ രാവിലെ 11.38 ന് ആണ് അപകടം. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റയാളെ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി.

 

Latest News