ഫ്‌ളാറ്റില്‍നിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ യുവദമ്പതികള്‍ അറസ്റ്റില്‍

കാസര്‍കോട്- മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ് ളാറ്റില്‍ നിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താനെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായായിരുന്നു പരിശോധന.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈ.എസ്.പി.മാരായ വിവി മനോജ്, സി.എ അബ്ദുള്‍ റഹീം, മഞ്ചേശ്വരം സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സന്തോഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അന്‍സാര്‍ എന്നിവര്‍ ഹൊസങ്കടി ഹൈ ലാന്‍ഡ് സിറ്റി ടവര്‍ ഫ് ളാറ്റ് നമ്പര്‍ 304 ല്‍ നടത്തിയ പരിശോധനയിലാണ് 21 ഗ്രാം എം.ഡി.എം.എയും 10,850 രൂപയും കണ്ടെടുത്തത്. എസ്‌ഐ തോമസ്, എസ്‌സിപിഒമാരായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഹരീഷ്, വനിതാ സിപിഒ ലിജോ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

 

Latest News