Sorry, you need to enable JavaScript to visit this website.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ക്ക് തെരുവ് നായക്കളുടെ അന്തസ്സ് പോലുമില്ല- ഉവൈസി

ഹൈദരാബാദ്- ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തെരുവ് നായ്ക്കള്‍ക്ക് നല്‍കുന്ന അന്തസ്സ് പോലും  മുസ്ലിംകള്‍ക്ക് നല്‍കുന്നില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദ്ദുദ്ദീന്‍ ഉവൈസി ആരോപിച്ചു. ഗുജറാത്തില്‍ മുസ്ലീം യുവാക്കളെ പരസ്യമായി തല്ലിച്ചതച്ചതിനെ പരാമര്‍ശിച്ചാണ് ഉവൈസിയുടെ പ്രസ്താവന.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മുസ്ലിംകള്‍ തുറന്ന ജയിലില്‍ ആണെന്ന് അദ്ദേഹം ആരോപിച്ചു.
ഗുജറാത്തില്‍ ഗര്‍ബ പരിപാടിയില്‍ കല്ലെറിഞ്ഞുവെന്നാരോപിച്ചാണ് മുസ്ലിംകളെ പൊതുസ്ഥലത്ത് തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ആള്‍ക്കൂട്ടം മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ചാട്ടവാറടിയെ പ്രോത്സാഹിപ്പിക്കുകയും സമുദായത്തെ അനാദരിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതേക്കുറിച്ച് സംസാരിക്കണം. ഗുജറാത്താണ് നിങ്ങളുടെ സ്ഥലം.  നിങ്ങള്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. നീതിയുടെ അര്‍ത്ഥം ഇതാണെങ്കില്‍ രാജ്യം കോടതികള്‍ അടച്ചുപൂട്ടുകയും നിയമപാലകരെ പിരിച്ചുവിടുകയും ചെയ്യണം- ഉവൈസി പറഞ്ഞു.  

 

Latest News