പാദസരം മോഷ്ടിക്കാന്‍ വയോധികയുടെ ഇരുകാലുകളും വെട്ടിമാറ്റി

ജയ്പൂര്‍- രാജസ്ഥാനിലെ ജയ്പൂരില്‍ പാദസരം മോഷ്ടിക്കാന്‍ വയോധികയുടെ കാലുകള്‍ വെട്ടിമാറ്റി.  വീടിന് സമീപമാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ വൃദ്ധയെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ കഴുത്തിനും മുറിവേറ്റതായി പോലീസ് പറഞ്ഞു.

ഗാല്‍റ്റ ഗേറ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മീന കോളനിയിലാണ് സംഭവം. ജമുനാ ദേവിക്കാണ് പരിക്കേറ്റത്. സംഭവസമയത്ത് മകള്‍ ക്ഷേത്രത്തില്‍ പോയതിനാല്‍ ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു,
പ്രതികളെ തിരിച്ചറിയാന്‍ ചില സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.  

അക്രമികള്‍ സ്ത്രീയെ കുളിമുറിയിലേക്ക് വലിച്ചിഴച്ചശേഷം കാലുകള്‍ വെട്ടിമാറ്റിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

ഇവരുടെ വെട്ടിമാറ്റിയ കാലുകളും അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. വിവരമറിഞ്ഞ് ഗാല്‍റ്റ ഗേറ്റ് പോലീസ് സ്‌റ്റേഷന്‍ സംഘം സ്ഥലത്തെത്തി.

 

Latest News