ഞങ്ങളാണ് ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്; ഭാഗവതിനോട് ഉവൈസി

ഹൈദരാബാദ്- ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ സമുദായാധിഷ്ഠിത ജനസംഖ്യാ അസന്തുലിതാവസ്ഥ പരാമര്‍ശത്തിന് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി.
മോഹന്‍ ഭാഗവത് വിഷമിക്കേണ്ട, മുസ്ലീം ജനസംഖ്യ കൂടുന്നില്ല, മറിച്ച് കുറയുകയാണ്... ആരാണ് ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്? ഞങ്ങളാണ്. മോഹന്‍ ഭഗവത് ഇതിനെക്കുറിച്ച് സംസാരിക്കില്ല- അസദുദ്ദീന്‍ ഉവൈസി പൊതുസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമായ  ജനസംഖ്യാ നിയന്ത്രണ നയം വേണമെന്നാണ് ജനസംഖ്യാ അസന്തുലിതാവസ്ഥ എന്ന വിഷയം ഉന്നയിച്ചുകൊണ്ട്
മോഹന്‍ ഭാഗവത് പറഞ്ഞിരുന്നത്.
ഭാഗവത് സാഹബ്, ഞാന്‍ നിങ്ങളെ ഖുര്‍ആന്‍ വായിക്കാന്‍ ക്ഷണിക്കുകയാണ്. അല്ലാഹു നമ്മോട് പറയുന്നു. ഭ്രൂണഹത്യ വലിയ പാപമാണെന്ന്  രണ്ട് ഗര്‍ഭധാരണങ്ങള്‍ക്കിടയിലുള്ള വിടവ് മുസ്ലിംകളാണ് പാലിക്കുന്നത്. കോണ്ടം കൂടുതലും ഉപയോഗിക്കുന്നത് അവരാണ്- ഉവൈസി പറഞ്ഞു.
ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ രേഖകള്‍ പ്രകാരം മുസ്ലിംകളുടെ മൊത്തം പ്രത്യുല്‍പാദന നിരക്ക് രണ്ടു ശതമാനമായി കുറഞ്ഞിരിക്കയാണെന്നും  ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ തെറ്റാണെന്ന് ഉവൈസി ഭാഗവതിനു മറുപടി നല്‍കി.

 

Latest News