വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ തീ കൊളുത്തി കൊന്നു; പ്രതി അറസ്റ്റില്‍

ദുംക- വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം.  അറസ്റ്റിലായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി ദുംക ഡി.ഐ.ജി സുദര്‍ശന്‍ പ്രസാദ് മണ്ഡല്‍ പറഞ്ഞു.
സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ മരിച്ചയുവതിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി തന്റെ ദുഃഖം അറിയിക്കുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തത്.
ദുംകയിലെ ജര്‍മുണ്ടിയില്‍ മകളുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അവളുടെ കുടുംബത്തിന് ഈ സാഹചര്യം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും സോറന്‍ ട്വീറ്റ് ചെയ്തു.

 

Latest News