ഏറ്റുമാനൂര്‍- അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ മകളും മരുമകനും അറസ്റ്റില്‍. തിരുവനന്തപുരം കരമന കുന്നിന്‍പുറംഭാഗത്ത് കിരണ്‍രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കുടുംബവീട്ടില്‍ ഓണാവധിക്ക് എത്തിയപ്പോഴാണ് ഐശ്വര്യ സ്വര്‍ണം മോഷ്ടിച്ച് തിരുവനന്തപുരത്തെ ഭര്‍ത്തൃവീട്ടിലേക്ക് കൊണ്ടുപോയത്.
ഇളയമകളുടെ വിവാഹാവശ്യത്തിനായി അമ്മ സൂക്ഷിച്ചിരുന്നതായിരുന്നു സ്വര്‍ണാഭരണങ്ങള്‍. പാലക്കാട്ട് ജോലിക്ക് പോയിരുന്ന
അമ്മ തിരിച്ചത്തിയപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 പവന് സ്വര്‍ണം കാണാനില്ലെന്ന് മനസ്സിലായത്. തുടര്ന്ന്ന ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പരാതിനല്‍കി.
വീട്ടിലുണ്ടായിരുന്നവരെ പോലീസ് ചോദ്യംചെയ്തപ്പോള്‍ അച്ഛന് സ്വര്‍ണം എടുക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് പോലീസിനെ ഐശ്വര്യ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതാണ് ഇവരെ സംശയിക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയപരിശോധനകള്‍ക്കൊടുവില്‍, സ്വര്‍ണം മോഷ്ടിച്ചത് മകള്‍ തന്നെയാണെന്ന് കണ്ടെത്തി. ഭര്‍ത്തൃവീട്ടില്‍നിന്ന് 10 പവന് സ്വര്‍ണം കണ്ടെടുത്തു. ഇതില്‍ അഞ്ച് പവന് മുക്കുപണ്ടമായിരുന്നു.
മോഷ്ടിച്ച സ്വര്‍ണത്തില്‍നിന്ന് അഞ്ചുപവന്‍ വരുന്ന മാല പണയംവെച്ചിരുന്നു. ഇതിന് പകരമായി അത്രയും മുക്കുപണ്ടവും പെട്ടിയില്‍ വെക്കുകയായിരുന്നെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.






