VIDEO: പച്ചക്കറി വാങ്ങാന്‍ ചന്തയിലെത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍

ചെന്നൈ- ചെന്നൈയിലെ മൈലാപൂര്‍ ചന്തയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പച്ചക്കറി വാങ്ങാനെത്തിയത് നാട്ടുകാരെയും കച്ചവടക്കാരെയും അമ്പരപ്പിച്ചു.
ഇന്ന് വൈകുന്നേരമാണ് സംഭവം. ധനമന്ത്രി പച്ചക്കറി വാങ്ങുന്ന ദൃശ്യങ്ങള്‍ അവരുടെ ഓഫീസ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
നാട്ടുകാരോടും കച്ചവടക്കാരോടും കുശലം പറഞ്ഞ് നല്ല പച്ചക്കറി നോക്കി തെരഞ്ഞെടുത്ത് മന്ത്രി വാങ്ങുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ചെന്നൈയില്‍ ഇന്നലെ ദിവസം മുഴുവന്‍ നീണ്ട സന്ദര്‍ശത്തിലായിരുന്നു മന്ത്രി. അമ്പട്ടൂരില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള ആനന്ദ കരുണ വിദ്യാലയം എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവര്‍.

 

Latest News