Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പില്‍ സ്‌ക്രീന്‍ഷോട്ട് ബ്ലോക്ക് ചെയ്യാം, സംവിധാനമായി

വാട്‌സ്ആപ്പില്‍ ഒരിക്കല്‍ മാത്രം കാണാവുന്ന ഫോട്ടോകളുടെയും വീഡിയോയുടെയും സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുന്ന സംവിധാനം നിലവില്‍ വന്നു. ബീറ്റ അപ്‌ഡേറ്റിന്റെ ഭാഗമായി ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനുകളില്‍ ഈ ഫീച്ചര്‍ എത്തിക്കഴിഞ്ഞു. ഇത് ഉടന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് വിവരം.

22.21.0.71 ബീറ്റ പതിപ്പിന്റെ ഭാഗമായി ഐ.ഒ.എസ് വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് സ്‌ക്രീന്‍ഷോട്ട് ബ്ലോക്കിങ് ഫീച്ചര്‍ ലഭ്യമായി തുടങ്ങിയതായി WABetaInfo റിപ്പോര്‍ട്ട് ചെയ്തു.

 

 

Latest News