Sorry, you need to enable JavaScript to visit this website.

വടക്കഞ്ചേരി അപകടം; സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമ‍ര്‍പ്പിച്ചു

തിരുവനന്തപുരം- വടക്കഞ്ചേരി അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം തുടങ്ങിയവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമ‍ര്‍പ്പിച്ചു. വിശദമായ റിപ്പോർട്ട് എൻഫോഴ്സ്മെന്‍റ് ആർടിഒ എം കെ ജയേഷ് കുമാറാണ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. 18 പേജുള്ള റിപ്പോർട്ടിൽ അപകടത്തിന്‍റെ കാരണം, സാഹചര്യം, ബസിലെ നിയമലംഘനം എന്നിവ വിശദീകരിക്കുന്നു. അപകടത്തിന്‍റെ ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ചില കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട യാത്രക്കാരുടെയും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്താനാണ് പോലീസിന്‍റെ തീരുമാനം. കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടകാരണമെന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞത്. ഇതിൽ വ്യക്തത വരുത്താനാണ് പൊലീസ് നടപടി. ജോമോനെ വടക്കാഞ്ചേരിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചവരെയും പോലീസ് ചോദ്യം ചെയ്യും. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ബസ് ഉടമ അരുണിനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന്‍റെ ഫലം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

Latest News