അധ്യക്ഷ തെരഞ്ഞെടുപ്പ്: ചാനല്‍ ചര്‍ച്ചകൡ നേതാക്കളെ വിലക്കി കെ.പി.സി.സി

തിരുവനന്തപുരം-  കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍നിന്ന് നേതാക്കളെ വിലക്കി കെ.പി.സി.സി. ഭാരവാഹികള്‍ പക്ഷം പിടിക്കുന്നതിനെ നേരത്തെ വിലക്കിയിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്താനാണ് കെ.പി.സി.സിയുടെ നീക്കം.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പരസ്യ പിന്തുണയെ ചൊല്ലി തര്‍ക്കം ഉടലെടുത്തു. ശശി തരൂര്‍ നല്‍കിയ പരാതി പരിശോധിക്കുമെന്നും പരാതി കേരള നേതാക്കളെ കുറിച്ചല്ലെന്നും തെരഞ്ഞെടുപ്പ് അതോറിട്ടി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. ജമ്മു കശ്മീരില്‍നിന്നുള്ള നേതാവ് സല്‍മാന്‍ സോസ് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് സമിതിക്കു മുമ്പാകെ എതിര്‍പ്പ് അറിയിക്കാനാണ് തീരുമാനമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിര്‍ദേശം മറികടന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ പിന്തുണക്കുന്ന പി.സി.സികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശശി തരൂര്‍ അതൃപ്തി വ്യക്തമാക്കിയത്.

 

Tags

Latest News