തമിഴ് യുവതിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് സ്ത്രീകളക്കം ആറു പേര്‍ അറസ്റ്റില്‍

കല്‍പറ്റ-ജോലി വാഗ്ദാനം ചെയ്തു വയനാട്ടിലെത്തിച്ച തമിഴ്‌നാട് സ്വദേശിനിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ രണ്ടു സ്ത്രീകളടക്കം ആറു  പേര്‍ അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് (33), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42), തമിഴ്‌നാട് സ്വദേശിനി ശരണ്യ (33), തിരുവനന്തപുരം സ്വദേശിനി മഞ്ജു എന്ന ഭദ്ര (38), മേപ്പാടി സ്വദേശി ഷാനു എന്ന ഷാനവാസ് (28), തളിപ്പുഴ സ്വദേശി അനസ് (27) എന്നിവരെയാണ് വൈത്തിരി പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍  രണ്ടുപേര്‍ ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഷാനവാസിന്റെയും  അനസിന്റെയും  മേല്‍നോട്ടത്തില്‍ വൈത്തിരി, ലക്കിടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലാണ് കഴിഞ്ഞ അഞ്ചിനു കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതി പീഡനത്തിനു ഇരയായത്.  ശരണ്യയാണ് യുവതിയെ ജൊലി വാഗ്ദാനം ചെയ്ത് ജില്ലയില്‍ എത്തിച്ചത്. സെക്‌സ് റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്നു  സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പീഡനത്തിനു ഇരയായ യുവതി വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ നേടി. ഡിവൈ.എസ്.പി ടി.പി. ജേക്കബിന്റെ  നേതൃത്വത്തിലാണ് കേസ് അന്വേഷണം.

 

 

 

 

Latest News