പിസ്സയില്‍ ഗ്ലാസ് കഷണങ്ങള്‍; പോലീസിന്റെ മറുപടി

മുംബൈ- പിസ്സയില്‍ ഗ്ലാസ് കഷണങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് ഉപഭോക്താവ്.
അരുണ്‍ കൊല്ലൂരി എന്ന ട്വിറ്റര്‍ ഉപയോക്താവാണ്‌ഡോമിനോസില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത പിസ്സയിലെ ഗ്ലാസ് കഷണങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത് ആഗോള ബ്രാന്‍ഡിന്റെ കഥ ഇതാണെന്നും മൂന്ന് ഗ്ലാസ് കഷണങ്ങളാണ് കണ്ടെത്തിയതെന്നും അദ്ദേഹം കുറിച്ചു.
ട്വീറ്റില്‍ മുംബൈ പോലീസിനെ ടാഗ് ചെയ്തതിനാല്‍ പോലീസ് മറുപടി നല്‍കിയിട്ടുണ്ട്. ദയവായി ആദ്യം കസ്റ്റമര്‍ കെയറിന് എഴുതൂ, അവര്‍ മറുപടി നല്‍കുന്നില്ലെങ്കിലോ മറുപടി തൃപ്തികരമല്ലെങ്കിലോ നിയമപരമായ പ്രതിവിധിയെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം- ഇതാണ് പോലീസ് നല്‍കിയ മറുപടി.
ഏതാനും ഉപയോക്താക്കള്‍ കൊല്ലൂരിയുടെ പോസ്റ്റിനോട് പ്രതികരിക്കുകയും ഡൊമിനോസില്‍നിന്നുണ്ടായ സമാനമായ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെക്കുകയു ചെയ്തു. പെട്ടിയില്‍ കൃത്രിമം നടന്നതാകാമെന്ന് ഉപയോക്താക്കളില്‍ ചിലര്‍ പ്രതികരിച്ചപ്പോള്‍  ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ നിന്ന് സീല്‍ ചെയ്ത പെട്ടിയാണ്  തനിക്ക് ലഭിച്ചതെന്ന് കൊല്ലൂരി മറുപടി നല്‍കി.

 

Latest News