ദയയും ലാളിത്യവും സേവനവും മുഹമ്മദ് നബിയുടെ സന്ദേശം; ആശംസനേര്‍ന്ന് രാഷ്ട്രപതി

ന്യൂദല്‍ഹി- ദയയുടെയും ലാളിത്യത്തിന്റെയും സേവനത്തിന്റെയും സന്ദേശമാണ് മുഹമ്മദ് നബി ലോകത്തിന് നല്‍കിയതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ എല്ലാ പൗരന്മാര്‍ക്കും പ്രത്യേകിച്ച് നമ്മുടെ മുസ്ലിം സഹോദരീ സഹോദരന്മാര്‍ക്കും ആശംസകള്‍ നേരുന്നകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.  
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ മുന്നേറാന്‍ പ്രവാചകന്റെ സന്ദേശം നമ്മെ ഓരോരുത്തരെയും പ്രചോദിപ്പിക്കുന്നു. ഹസ്രത്ത് മുഹമ്മദ് നബിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പരസ്പര യോജിപ്പില്‍ ജീവിച്ചുകൊണ്ട്  രാജ്യത്തിന്റെ പുരോഗതിക്കായി പരിശ്രമിക്കുമെന്ന് പ്രതിജ്ഞയെടുക്കാം- രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ദ്രൗപതി മുര്‍മു മുര്‍മു പറഞ്ഞു.

 

Latest News