അഹമ്മദാബാദ്- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഹിന്ദു വിരുദ്ധനെന്നും മൗലാനയെന്നും ആക്ഷേപിച്ച് ഗുജറാത്തിലെ പ്രമുഖ നഗരങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ് രിവാള്‍ എത്തിയ ദിവസമാണ് വ്യാപകമായി ബാനറുകള്‍ ഉയര്‍ന്നത്.
തൊപ്പി ധരിച്ച കെജ്‌രിവാളിന്റെ ചിത്രങ്ങള്‍ക്കൊപ്പം, ചില ബാനറുകളില്‍ ഹിന്ദു മതം ഭ്രാന്താണെന്നും മറ്റു ചിലതില്‍ ഹിന്ദു വിരുദ്ധ കെജ് രിവാള്‍ ഗോ ബാക്ക് എന്ന സന്ദേശവും എഴുതിയിട്ടുണ്ട്.
അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത്, വഡോദര നഗരങ്ങളില്‍ ഈ ബാനറുകള്‍ ഉയര്‍ന്നു. ദല്‍ഹി മുഖ്യമന്ത്രിയും പഞ്ചാബ് പ്രധാനമന്ത്രി ഭഗവന്ത് മാനും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനിരുന്ന ദഹോദ് ടൗണില്‍ ഹിന്ദു വിരുദ്ധ കെജ്‌രിവാള്‍ ഗോ ബാക്ക് എന്ന ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ട് എഎപി നേതാക്കളും ഇന്നാണ് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനം ആരംഭിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ബി.ജെ.പിയുടെ പ്രധാന എതിരാളിയായി മാറിയിരിക്കയാണ് എ.എ.പി.
ഹിന്ദു മതത്തില്‍നിന്ന് ഏഴായിരത്തോളം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ചടങ്ങില്‍ ആം ആദ്മി മന്ത്രി ഗൗതം പങ്കെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ബി.ജെ.പി വൈറലാക്കിയിരുന്നു.






