വെഞ്ഞാറമൂടിൽ ആംബുലൻസ്  ബൈക്കിലിടിച്ച് അച്ഛനും മകൾക്കും പരിക്ക്

തിരുവനന്തപുരം-  വെഞ്ഞാറമൂടിൽ അമിതവേഗത്തിലെത്തിയ ആംബുലൻസ് ബൈക്കിലിടിച്ചു. അപകടത്തിൽ അച്ഛനും മകൾക്കും പരിക്കേറ്റു. വെഞ്ഞാറമൂട് സ്വദേശികളായ ഷിബു, അലംകൃത എന്നിവർക്കാണ് പരിക്ക്. കട്ടപ്പനയിൽ രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest News