Sorry, you need to enable JavaScript to visit this website.

VIDEO പര്‍ദ ധരിച്ച് കറങ്ങി നടന്ന പൂജാരിയെ ഓട്ടോ തൊഴിലാളികള്‍ പിടികൂടി

കൊയിലാണ്ടി- ബസ്സ്റ്റാന്റ് പരിസരത്ത് പര്‍ദ ധരിച്ച് കറങ്ങി പൂജാരിയായ യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെയാണ് ഇയാളെ പിടികൂടിയത്.
വയനാട് ജില്ലയിലെ കല്‍പറ്റ പുത്തന്‍ വയല്‍ ഹൗസില്‍ ജനാര്‍ദ്ദനന്റെ മകന്‍ ജിഷ്ണു (28) വാണ് പിടിയിലായത്.
മേപ്പയ്യൂര്‍ കണ്ടമനശാല ക്ഷേത്രത്തിലെ പൂജാരിയാണെന്ന് പോലീസ് പറഞ്ഞു. നേരത്തേ പനായിലുള്ള ക്ഷേത്രത്തിലായിരുന്നു. രണ്ടര മാസം മുമ്പാണ് കണ്ടമനശാല ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തിയത്. കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

 

Latest News