ഡ്രൈവറില്ലാതെ ലോറി ഉരുണ്ട് താഴ്ചയിലേക്ക് മറിഞ്ഞു

തൊടുപുഴ- അഞ്ചിരി ഇഞ്ചിയാനിയിലെ പാറമടയില്‍ കരിങ്കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തില്‍ ഡ്രൈവറില്ലാതിരുന്നതിനാല്‍ അത്യാഹിതമൊഴിവായി. വ്യാഴം ഉച്ചകഴിഞ്ഞാണ് ഇഞ്ചിയാനിയില്‍ പ്രവര്‍ത്തിക്കുന്ന മരിയ ഗ്രാനൈറ്റ്‌സിന്റെ പാറമടയിലെ താഴ്ചയിലേക്ക് ലോറി മറിഞ്ഞത്. ലോഡ് കയറ്റി വന്ന ലോറി റോഡില്‍ നിറുത്തി പാസ് വാങ്ങുന്നതിനായി ഡ്രൈവര്‍ സമീപമുള്ള പാറമടയുടെ ഓഫീസിലേക്ക് പോയപ്പോഴായിരുന്നു അപകടം. പാറമടയുടെ മുകളിലെ ഇടുങ്ങിയ വഴിയില്‍ നിറുത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ട് 80 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാറമടയുടെ മധ്യഭാഗത്തെ തിട്ടയിലിടിച്ച് നിന്നെങ്കിലും അപകടത്തില്‍ ലോറി പൂര്‍ണമായി തകര്‍ന്നു. സമീപം മറ്റ് വാഹനങ്ങളില്ലാത്തതിനാല്‍ വന്‍അപകടമാണ് ഒഴിവായത്.
 

 

Latest News