ഇടുക്കി-കഞ്ഞിക്കുഴിയില്‍ എന്‍ .എസ് .എസ് ക്യാംപിനെത്തിയ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ അധ്യാപകന്‍ പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. വള്ളികുന്നം സ്വദേശി ഹരി. ആര്‍. വിശ്വനാഥ് (48) ആണ് കഞ്ഞിക്കുഴി സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പോക്സോ ചുമത്തി പോലിസ് കേസെടുത്തതോടെ ഹരി ഒളിവില്‍ പോയിരുന്നു. വിദ്യാര്‍ഥിനി വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാള്‍ പല തവണ ഒളിഞ്ഞു നോക്കിയെന്നും ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ശല്യപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സംഭവം സംബന്ധിച്ച് രണ്ടു കേസുകളാണ് കഞ്ഞിക്കുഴി പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ചിത്രം-ഹരി. ആര്‍. വിശ്വനാഥ്