മൊബൈല്‍ ഫോണ്‍ ആസക്തി അച്ഛന്റേയും മകന്റേയും ജീവനെടുത്തു

ചെന്നൈ- അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അച്ഛന്റേയും മകന്റേയും മരണത്തില്‍ കലാശിച്ചു. കുന്ദ്രത്തൂരിനു സമീപം പാലന്തണ്ടളത്ത് പെയിന്റിംഗ് ജോലി ചെയ്യുന്ന സുന്ദറും (40) മകനും പത്താം തരം വിദ്യാര്‍ഥിയുമായ നവീന്‍ കുമാറുമാണ് (14) മരിച്ചത്.
മൊബൈല്‍ ഫോണില്‍ അമിതമായി ഗെയിം കളിക്കുന്നതിനെ ചൊല്ലി പിതാവ് സുന്ദര്‍ മകനെ വഴക്കു പറഞ്ഞിരുന്നു. അച്ഛനും അമ്മയും ജോലിക്കു പോയ സമയത്ത് നവീന്‍ കുമാര്‍ ജീവനൊടുക്കി. മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മരിച്ചു കിടക്കുന്ന മകനെയാണ് കണ്ടത്. ഇതിനു പിന്നാലെ സുന്ദറും ജീവനൊടുക്കിയെന്ന് കുന്ദ്രത്തൂര്‍ പോലീസ് പറഞ്ഞു.

 

Latest News