ഐഫോണിനു പിറകെ എയർപോഡുകളുടെയും ബീറ്റസ് ഹെഡ്‌ഫോണുകളുടെയും ഉൽപാദനം ഇന്ത്യയിൽ തുടങ്ങുന്നു. ഇതാദ്യമായി ഇവയുടെ നിർമാണം ഇന്ത്യയിലേക്ക് മാറ്റാൻ കമ്പനി വിതരണക്കാരോട് ആവശ്യപ്പെട്ടിരിക്കയാണ്. നിലവിൽ വിയറ്റ്‌നാമിലും ചൈനയിലും എയർപോഡുകൾ നിർമിക്കുന്ന ലക്‌സ് ഷേർ ഇൻഡസ്ട്രിയാണ് ഇന്ത്യയിൽ എയർപോഡുകൾ നിർമിക്കാൻ ആപ്പിളിനെ സഹായിക്കുക. ഏറ്റവും പുതിയ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കുമെന്ന് ആപ്പിൾ നേരത്തെ അറിയിച്ചിരുന്നു.






