Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്,  നാല  ദിവസം കൊണ്ട് കൂടിയത് 1,080 രൂപ 

കോഴിക്കോട്- കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില.  കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില ഉയരുകയാണ്.  ഇന്ന് വിപണി ആരംഭിച്ച  ഉടന്‍ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്  80  രൂപ കൂടി.  ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസംകൊണ്ട്  1080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്.   വിപണി നിരക്ക് അനുസരിച്ച്  ഇന്ന്  ഒരു പവന്‍ സ്വര്‍ണത്തിന്റെ  വില  (8 ഗ്രാം) 38,280 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ  വില 10 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപയായിരുന്നു വര്‍ദ്ധിച്ചത്.  ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്  വിപണി വില 4,785 രൂപയാണ്.  18 കാരറ്റ് സ്വര്‍ണത്തിന്റെ   വിലയും വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ഒരു ഗ്രാമിന് 5 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 35 രൂപ കൂടിയിരുന്നു. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ  വിപണി വില 3955 രൂപയാണ്. 
ഒക്ടോബര്‍ മാസം തുടക്കം മുതല്‍ സ്വര്‍ണ വില ഉയര്‍ന്നുതന്നെയാണ് നിലകൊള്ളുന്നത്. ഒക്ടോബര്‍ 1 ന് സ്വര്‍ണവില ഒരു പവന് 37,200 രൂപ ആയിരുന്നു. പിന്നീട് വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില  വെറും ആറ് ദിവസത്തിനുള്ളില്‍ 38200 രൂപയിലെത്തി.  അടുത്തിടെ സ്വര്‍ണവില  ഏറ്റവും കുറവ് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 16നാണ്.  36,640  രൂപയായിരുന്നു അന്നത്തെ വില.  അതേ സമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില ഇന്ന് 66 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയാണ്.
 

Latest News