ജല്‍പായ്ഗുരിയില്‍ മിന്നല്‍ പ്രളയത്തില്‍  എട്ട് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ മിന്നല്‍ വെള്ളപ്പൊക്കത്തില്‍ എട്ട്  പേര്‍ കൊല്ലപ്പെട്ടു. ഒട്ടും പ്രതീക്ഷിക്കാതെയുണ്ടായ വെള്ളപ്പൊക്കമാണ് ഇത്രയും പേരുടെ ജീവനെടുത്തത്. ജല്‍പായ്ഗുരിയിലെ മാല്‍ബസാറില്‍ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ദുരന്തമുണ്ടായത്. വിജയദശമി പൂജയ്ക്കായി എത്തിയ എട്ട്  പേരാണ് മരിച്ചത്. 27 പേരെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാണാനില്ല. ഇവര്‍ ഒലിച്ച് പോയതായിരിക്കാമെന്നാണ് നിഗമനം. വിജയ് ദശമിയുടെ ഭാഗമായി വലിയൊരു ജനക്കൂട്ടം മാല്‍ നദിയുടെ തീരത്തായി നിന്നിരുന്നു. ഈ സമയത്താണ് വെള്ളപ്പൊക്കമുണ്ടായത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. എട്ട്  മൃതദേഹങ്ങള്‍ ഇതിനിടയിലാണ് കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍. 

Latest News