ഫോണ്‍ തട്ടിയെടുത്തയാളെ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കണ്ടെത്തി യുവതി

ന്യൂദല്‍ഹി- ദല്‍ഹിയിലെ പലം വിഹാറില്‍ ഫോണ്‍ തട്ടിയെടുത്തയാളെ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കണ്ടെത്തി യുവതി. 28 കാരിയായ പല്ലവി കൗശികാണ് നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുത്തത്.
പലചരക്ക് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം പല്ലവി ഓണ്‍ലൈനില്‍ പണം അയയ്ക്കുകയായിരുന്നു. അതേ സമയം പിറകില്‍ നിന്ന് തുറിച്ചുനോക്കുകയായിരുന്ന ഒരാള്‍ പല്ലവിയുടെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു. 200 മീറ്ററോളം യുവതി ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ലെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതോടെ ഫോണ്‍ പരിസരത്ത് എവിടെയോ ഉണ്ടെന്ന് കണ്ടെത്തി. മൂന്ന് മണിക്കൂറോളം ഫോണിനായി അലഞ്ഞുതിരിഞ്ഞ പല്ലവിക്ക് രാത്രി 9 മണിയോടെ ഫോണിന്റെ ലൊക്കേഷന്‍ കൃത്യമായി ട്രാക്കുചെയ്യാന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു.

 

Latest News