ആയുധ പൂജ നടത്തിയത് റോബോട്ടുകള്‍; ഒന്ന് മണിമുഴക്കി, രണ്ടാമന്‍ ആരതി ഉഴിഞ്ഞു

വെല്ലൂര്‍- തമിഴ്‌നാട്ടിലെ വെല്ലൂര്‍ വി.ഐ.ടിയില്‍ ആയുധ പൂജ നടത്തിയത് റോബോട്ടുകള്‍. വി.ഐ.ടി വെല്ലൂരിലെ വിദ്യാര്‍ഥികളും ഫാക്കല്‍റ്റി അംഗങ്ങളുമാണ് ഇത്തവണത്തെ ആയുധ പൂജയെ സവിശേഷമാക്കിയത്. ഇതിന്‌റ 30 സെക്കന്‍ഡ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ സംബന്ധിച്ചിടത്തോളം ആയുധ പൂജ യന്ത്രങ്ങളേയും ഉപകരണങ്ങേേളായും പൂജിക്കുകയാണ്. അത് മറ്റൊരു മെഷീന്‍ വഴി ആയാലോ എന്ന ചിന്തയാണ് റോബട്ട് പൂജയിലെത്തിയതെന്ന് സ്‌കൂള്‍ ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡീന്‍ ദേവേന്ദ്രനാഥ് രാംകുമാര്‍ പറഞ്ഞു.
വിദ്യാര്‍ഥികളും ഫാക്കല്‍റ്റി അംഗങ്ങളും മൂന്ന് ദിവസം കൂടിയിരുന്ന് ആലോചിച്ചാണ് റോബോട്ടിനു രൂപം നല്‍കിയത്.
ഒരു റോബോട്ട് മണി മുഴക്കിയപ്പോള്‍ രണ്ടാമത്തെ റോബോട്ട് പൂജ നടത്തി. പൂജ പത്ത് മിനിറ്റോളം നീണ്ടുനിന്നു.
കൃത്രിമബുദ്ധി, റോബോട്ടിക്‌സ് തുടങ്ങിയവയില്‍ കേന്ദ്രീകരിക്കുന്ന ഉല്‍പന്നങ്ങളാണ് നിലവില്‍ വ്യവസായ ലോകത്തിന്റെ ആവശ്യമെന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ കൂടുതല്‍ നവീന ആശയങ്ങളുമായി രംഗത്തുവരാന്‍ പ്രേരിപ്പിക്കകയാണെന്നും ഡീന്‍ രാംകുമാര്‍ പറഞ്ഞു.

 

Latest News