പിണറായിയില്‍ വന്‍സുരക്ഷയില്‍ ആര്‍.എസ്.എസ് പഥസഞ്ചലനം

തലശ്ശേരി- വിജയദശമി ദിനത്തില്‍ പിണറായില്‍ ആര്‍.എസ്.എസ് പഥസഞ്ചലനം. വന്‍ പോലീസ് സുരക്ഷയോടെയായിരുന്നു പരിപാടികള്‍. ആര്‍.എസ്.എസ് കൂത്തുപറമ്പ് ഖണ്ഡിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കമ്പൗണ്ടര്‍ പീടികയില്‍ തുടങ്ങി മുഖ്യമന്ത്രിയുടെ വീടും ധര്‍മ്മടം മണ്ഡലം ഓഫീസും സ്ഥിതിചെയ്യുന്ന പാണ്ഡാലമുക്ക് വഴി മമ്പറത്ത് സമാപിച്ചു.

ആദ്യഘട്ടത്തില്‍ കമ്പൗണ്ടര്‍ പിടികയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മാര്‍ച്ച് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് പരിപാടിക്ക് പോലീസ് അനുമതി നല്‍കിയില്ല. നിശ്ചയിച്ച പരിപാടി മാറ്റാന്‍ ആര്‍.എസ്.എസ് നേതൃത്വവും തയാറായില്ല. സ്ഥലം പോലീസ് നിയന്ത്രണത്തിലാക്കിയതോടെ പരിപാടി പെട്രോള്‍ പമ്പിന് സമീപത്തേക്ക് മാറ്റി.

മമ്പറത്തു നടന്ന പൊതുസമ്മേളനത്തില്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ന്യാസ് ദക്ഷിണ ക്ഷേത്രസംയോജക് എ. വിനോദന്‍ പ്രഭാഷണം നടത്തി. പൂര്‍വ്വസൈനിക സേവാപരിഷത്ത് സംസ്ഥാന സമിതി രക്ഷധികാരി റിട്ട. കേണല്‍ കെ. രാമദാസ് അധ്യക്ഷത വഹിച്ചു. സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് സഹകാര്യവാഹ് സി. രാരീഷ്, എം.അശോകന്‍ എന്നിവര്‍ സംസാരിച്ചു. കാര്യവാഹ് ഷിനില്‍ ശങ്കര്‍, ഷിജു ഏളക്കുഴി, അഭിലാഷ് ചെറുവാഞ്ചേരി,  ശൈലേഷ് കണ്ണവം,   എന്നിവര്‍ പഥസഞ്ചലനത്തിന് നേതൃത്വം നല്‍കി.

 

Latest News