Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങി വീണ്ടും സൗദി; ഖിദിയ പദ്ധതിക്ക് സൽമാൻ രാജാവ് ശിലയിട്ടു

ഖിദിയ പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ശിലയിടുന്നു

റിയാദ് - രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ നഗരിയായ ഖിദിയ പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ശിലയിട്ടു. നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് 40 കിലോ മീറ്റർ അകലെയുള്ള ഖിദിയ പ്രദേശത്ത് നടന്ന ചടങ്ങിന് രാജകുടുംബങ്ങളിലെ പ്രമുഖരും മന്ത്രിമാരും വൻകിട കമ്പനി പ്രതിനിധികളും സാക്ഷിയായി. ഇന്നലെ രാത്രിയാണ് ലോകത്തെ വിസ്മയിപ്പിക്കുന്ന പദ്ധതിക്ക് രാജാവ് ശിലയിട്ടത്. 
കാലത്ത് മുതൽ തന്നെ പ്രദേശം സുരക്ഷ സേനയുടെ നിയന്ത്രണത്തിലായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പദ്ധതി പ്രദേശത്ത് എത്തിയത്. തുടർന്ന് രാജാവിനെയും അഥിതികളെയും ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചു. 


ഖിദിയ പ്രദേശത്ത് 334 കിലോമീറ്റർ ചുറ്റളവിലാണ് ലോകത്തെ തന്നെ മെഗാ വിനോദ പദ്ധതി നടപ്പാക്കുന്നത്. 2022ൽ ആദ്യഘട്ടം പൂർത്തിയാകും. വിവിധ വർഗത്തിൽപെട്ട ജീവികളുള്ള സഫാരി പാർക്ക്, അമ്യൂസ്‌മെന്റ് പാർക്ക്, കാറോട്ട വിനോദ പദ്ധതികൾ, സിനിമ ശാലകൾ, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മറ്റു വിനോദ പദ്ധതികൾ എന്നിവ ഖിദിയയിലുണ്ടാകും. 2017 ഏപ്രിൽ ഏഴിനാണ് പദ്ധതി സംബന്ധിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപനം നടത്തിയത്. 2022 ന് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും.

Latest News