കൊല്ലം- പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇരയുടെ മാതാപിതാക്കളെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച പ്രതി രണ്ട് മാസത്തിനു ശേഷം പിടിയില്‍. ശൂരനാട് വടക്ക് കെ.സി.ടി മുക്ക് സ്വദേശി ദിലീപ് (26) ആണ് അറസ്റ്റിലായത്. സംഭവത്തിനു
ശേഷം കെ.സി.ടി മുക്കില്‍ ഒളിവില്‍ കഴിയുകയാരുന്നു. ഓഗസ്റ്റ് രണ്ടിനാണ് ഇരയുടെ മാതാപിതാക്കളെ അതിക്രൂരമായി ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആഴ്ചകളോളം ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയാണ് ദിലീപ്. റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കാനാണ് എത്തിയതെന്നും തര്‍ക്കത്തിനിടെ മാതാപിതാക്കള്‍ക്ക്
വെട്ടേല്‍ക്കുകയായിരുന്നുവെന്നും സൂചനയുണ്ടായിരുന്നു. അതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ദിലീപിന് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയിട്ടുണ്ട്.