മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

മലപ്പുറം-  കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീറിനെ (52) മുണ്ടുപറമ്പിലെ വാടകവീട്ടില്‍ വച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് ബഷീറിനു നേര്‍ക്ക് ആസിഡ് ആക്രമണമുണ്ടായത്. വീട്ടിലെത്തിയ ഒരാള്‍ വാതില്‍ തുറന്നപ്പോള്‍ മുഖത്തേക്ക് ആസിഡൊഴിച്ചു എന്നായിരുന്നു ബഷീര്‍ മരണമൊഴിയില്‍ പറഞ്ഞിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ് ബഷീര്‍ ഏപ്രില്‍ 21-നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വച്ചു മരിച്ചത്. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ ബഷീറിന്റെ ഭാര്യ സുബൈദയാണ് ആക്രമണം ആസുത്രണം ചെയ്തു നടപ്പാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങളായി സുബൈദയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയായിരുന്നു. ഭര്‍ത്താവിന് പരസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നും സുബൈദ പോലീസിനോട് പറഞ്ഞു. ഇതിനു തടയിടാന്‍ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു ലക്ഷ്യമെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സുബൈദ പോലീസിനോട് പറഞ്ഞു.
 

Latest News