മോർഫ് ചെയ്ത് വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതിയുമായി ബിന്ദു കൃഷ്ണ

കൊല്ലം-തന്‍റെ മുഖം മോർഫ് ചെയ്ത് വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. വ്യാജ പ്രചാരണം നടത്തുന്നവരെ നിയമപരമായി നേരിടുമെന്ന് ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കും സൈബർ സെല്ലിനും പരാതിയും നൽകി.

ആശയപരമായി വിയോജിക്കാനും, എതിരഭിപ്രായങ്ങൾ രേഖപ്പെടുത്താനുമെല്ലാം ഉള്ള സ്വാതന്ത്ര്യം എല്ലാ വ്യക്തികൾക്കുമുണ്ട്. എന്നാൽ സ്ത്രീ ആയതുകൊണ്ട് വ്യക്തിപരമായി അധിക്ഷേപിച്ചും, ആക്ഷേപിച്ചും കീഴടക്കാം എന്ന മിഥ്യാധാരണയിൽ വ്യാജ വീഡിയോകൾ നിർമ്മിച്ച് പ്രചിപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്നും ബിന്ദു കൃഷ്ണ മുന്നറിയിപ്പ് നല്‍കി. 

Latest News