Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

മീന ശാന്തിവനം നിര്യാതയായി

കൊച്ചി- പരിസ്ഥിതി പ്രവര്‍ത്തക മീന ശാന്തിവനം നിര്യാതയായി. നോര്‍ത്ത് പറവൂരിലെ വിവാദമായ ശാന്തിവനത്തിന്റെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം പ്രതിഷേധവും നിയമപോരാട്ടങ്ങളും നടത്തിയ വ്യക്തിയാണ് മീന മേനോന്‍.

വഴിക്കുളങ്ങര ശാന്തിവനത്തിന് നടുവിലൂടെ 110 കെ. വി. ടവര്‍ നിര്‍മ്മിക്കാന്‍ മരങ്ങള്‍ മുറിച്ച കെ. എസ്. ഇ. ബി നീക്കത്തിനെതിരെ മീന മേനോന്‍ പ്രതിഷേധിച്ച് തന്റെ മുടി മുറിച്ചുകൊണ്ടായിരുന്നു. ശാന്തിവനത്തിന്റെ ഉടമയായ മീനയും ശാന്തിവനം സംരക്ഷണ സമിതിയും ചേര്‍ന്ന് നടത്തിയ പ്രതിഷേധങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. എറണാംകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ വഴിക്കുളങ്ങരയിലാണ് മൂന്നു കാവുകളും മൂന്നു കുളങ്ങളും അടങ്ങുന്ന ശാന്തിവനം സ്ഥിതി ചെയ്യുന്നത്.
 

Latest News