അമിതവേഗത്തിലെത്തിയ കാര്‍ ആംബലുന്‍സിലും  മറ്റു വാഹനങ്ങളിലും ഇടിച്ചുകയറി അഞ്ച് പേര്‍ മരിച്ചു

മുംബൈ- വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ എത്തിയ ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ഇടയിലേയ്ക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി അഞ്ച് പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ബാന്ദ്ര -വര്‍ളി സീ ലിങ്ക് റോഡില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.വാഹനാപകടത്തില്‍ പരിക്കേറ്റവരെ കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സും മറ്റ് മൂന്ന് വാഹനങ്ങളും റോഡരികത്തായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടയില്‍ അമിത വേഗത്തിലെത്തിയ കാര്‍ വാഹനവ്യൂഹത്തിലേയ്ക്ക് പാഞ്ഞു കയറി.കാര്‍ അതിവേഗത്തിലെത്തുന്നത് കണ്ട് സ്ഥലത്തുനിന്ന് ചിലര്‍ ഓടിമാറുന്നത് ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


 

Latest News