Sorry, you need to enable JavaScript to visit this website.

തൈര് പാക്കറ്റ് തൂക്കത്തിൽ കൃത്രിമമില്ലെന്ന് സ്ഥിരീകരണം

റിയാദ് - ഡയറി കമ്പനികൾ തൈര് പാക്കറ്റുകളുടെ തൂക്കത്തിൽ കൃത്രിമം കാണിക്കുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. തൈര് പാക്കറ്റുകളുടെ തൂക്കത്തിൽ കമ്പനികൾ കൃത്രിമം കാണിക്കുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ട് രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പരിശോധനക്കായി വാണിജ്യ മന്ത്രാലയം തൈര് പാക്കറ്റ് സാമ്പിളുകൾ പിടിച്ചെടുത്തിരുന്നു. ഈ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് മുഴുവൻ സാമ്പിളുകളും അംഗീകൃത തൂക്കവുമായി പൂർണമായും ഒത്തുപോകുന്നതായി വ്യക്തമായി. 
ഉൽപന്നങ്ങളുടെ തൂക്കങ്ങളിൽ കൃത്രിമം കാണിക്കുന്നത് വാണിജ്യ വഞ്ചനയാണ്. ഇത്തരം നിയമ ലംഘനങ്ങൾക്ക് ശിക്ഷ നടപടികൾ നേരിടേണ്ടിവരും. വ്യാപാര സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മറ്റും ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത കംപ്ലയിന്റ്‌സ് സെന്ററായ 1900 ൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയോ എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. 

Tags

Latest News