അമ്മയും കുഞ്ഞും മരിച്ചത് ചികിത്സ പിഴവ്മൂലമെന്ന് റിപ്പോര്‍ട്ട്

പാലക്കാട്- പാലക്കാട് യാക്കരയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് പിഴവുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലായ് അഞ്ചിനാണ് ചിറ്റൂര്‍ തത്തമംഗലം സ്വദേശി ഐശ്വര്യ (25) മരിച്ചത്. തലേന്ന് ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. ഐശ്വര്യക്ക് സാധരണ നിലയില്‍ പ്രസവം നടക്കില്ലെന്ന് കണ്ടതോടെ വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞ് മരണമടഞ്ഞു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്റിലേക്ക് മാറ്റിയ ഐശ്വര്യ പിന്നേറ്റ് രാവിലെ മരണമടയുകയായിരുന്നു.

ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പാലക്കാട് ജില്ല കലക്ടറോടും മെഡിക്കല്‍ ഓഫീസറോടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

 

Latest News