പത്തനംതിട്ട - പുല്ല് വെട്ടുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റ് തൊഴിലാളി മരണമടഞ്ഞു. പത്തനംതിട്ട അന്ത്യാളന്‍ക്കാവ് ആറൊന്നില്‍ ജോസഫ് മാത്യൂ(രാജു-60) വാണ് മരിച്ചത്.
സമീപത്തെ വ്യക്തിയുടെ പുരയിടത്തിലെ കാട് മെഷീന്‍ ഉപയോഗിച്ച് വെട്ടുന്നതിനിടയില്‍ കല്ല് തെറിച്ച് കടന്നല്‍കൂട് ഇളകുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.
വടശ്ശേരിക്കര പേഴുംപാറ കാലാക്കല്‍ കുടുംബാംഗം അന്നമ്മ ജോസഫാണ് ഭാര്യ മക്കള്‍: അജിന്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി, കടമനിട്ട ഗവ.ഹൈസ്‌ക്കൂള്‍), ഏഞ്ചല്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥിനി, എസ്.എച്ച്.എച്ച്. എസ്.എസ്. മൈലപ്ര).