മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മഴുകൊണ്ട് വെട്ടിക്കൊന്നു

ഗുംല- ജാര്‍ഖണ്ഡ്-ഛത്തീസ്ഗഢ് അതിര്‍ത്തിയിലെ ഗുംല ജില്ലയില്‍ 22 കാരനായ മുസ്ലിം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ജാരി സ്വദേശിയായ ഇജാസ് അന്‍സാരിയെയാണ് ആള്‍ക്കൂട്ടം വടി കൊണ്ട് അടിച്ചും മഴുകൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത്. ഛത്തീസ്ഗഢിലെ പത്രടോളിയില്‍ ജോലിക്കു പോയതായിരുന്നു ഇയാളെന്ന് പറയുന്നു.
അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായും സംഭവത്തിനപിന്നില്‍ ഇസ്ലാമോഫോബിയ അല്ലെന്നും ഗുലം ജില്ലാ പോലീസ് മേധാവി ഡോ. ഇഹ്തിശാം വഖുറൈബ് പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സാരിയെ ഛത്തീസ്ഡഗഢില്‍ ശത്രുതയുള്ള സംഘമാമാകാം കൊലപ്പെടുത്തിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊലയാളികള്‍ ഛത്തീസ്ഗഢിലുള്ളവരായതിനാല്‍ അവിടത്തെ പോലീസുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെന്നും അന്വേഷണം തുടരുന്നതിനാല്‍ ഇപ്പോള്‍ തീര്‍പ്പു കല്‍പിക്കാനാവില്ലെന്നും എസ്.പി പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വ്യക്തമാക്കിയ കുടുംബക്കാരെ നീതി ഉറപ്പുല്‍കി പോലീസ് അനുനയിപ്പിച്ചു.

 

Latest News